Oku Surat TaubahSure okuma
إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَسْتَـْٔذِنُونَكَ وَهُمْ أَغْنِيَآءُ رَضُوا۟ بِأَن يَكُونُوا۟ مَعَ ٱلْخَوَالِفِ وَطَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَعْلَمُونَ
Innama alssabeelu AAala allatheena yastathinoonaka wahum aghniyao radoo bian yakoonoo maAAa alkhawalifi watabaAAa Allahu AAala quloobihim fahum la yaAAlamoona
സമ്പന്നരായിരുന്നിട്ടും യുദ്ധത്തില്‍ നിന്നൊഴിയാന്‍ നിന്നോട് അനുവാദം തേടുകയും പിന്തിരിഞ്ഞു നിന്നവരോടൊപ്പമാകുന്നതില്‍ തൃപ്തിയടയുകയും ചെയ്തവരെ മാത്രമേ കുറ്റപ്പെടുത്താന്‍ വഴിയുള്ളൂ. അല്ലാഹു അവരുടെ മനസ്സുകള്ക്ക് മുദ്രവെച്ചിരിക്കുന്നു. അതിനാല്‍ അവര്‍ ഒന്നും അറിയുന്നില്ല.
يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ قُل لَّا تَعْتَذِرُوا۟ لَن نُّؤْمِنَ لَكُمْ قَدْ نَبَّأَنَا ٱللَّهُ مِنْ أَخْبَارِكُمْ وَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُۥ ثُمَّ تُرَدُّونَ إِلَىٰ عَٰلِمِ ٱلْغَيْبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
YaAAtathiroona ilaykum itha rajaAAtum ilayhim qul la taAAtathiroo lan numina lakum qad nabbaana Allahu min akhbarikum wasayara Allahu AAamalakum warasooluhu thumma turaddoona ila AAalimi alghaybi waalshshahadati fayunabbiokum bima kuntum taAAmaloona
യുദ്ധത്തില്നിരന്ന് നിങ്ങള്‍ അവരുടെ അടുത്ത് മടങ്ങിയെത്തിയാല്‍ അവര്‍ നിങ്ങളോട് പല ഒഴികഴിവുകളും ബോധിപ്പിക്കും. പറയുക: "നിങ്ങള്‍ ഒഴികഴിവൊന്നും ബോധിപ്പിക്കേണ്ട. നിങ്ങളെ ഞങ്ങളൊട്ടും വിശ്വസിക്കുന്നില്ല. നിങ്ങളുടെ വിവരങ്ങള്‍ അല്ലാഹു ഞങ്ങളെ ധരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രവര്ത്തങനങ്ങളെല്ലാം അല്ലാഹുവും അവന്റെ ദൂതനും കണ്ടറിയുന്നുണ്ട്. പിന്നീട് മറഞ്ഞതും തെളിഞ്ഞതും അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ പ്രവര്ത്തി്ച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കും.”
سَيَحْلِفُونَ بِٱللَّهِ لَكُمْ إِذَا ٱنقَلَبْتُمْ إِلَيْهِمْ لِتُعْرِضُوا۟ عَنْهُمْ فَأَعْرِضُوا۟ عَنْهُمْ إِنَّهُمْ رِجْسٌ وَمَأْوَىٰهُمْ جَهَنَّمُ جَزَآءًۢ بِمَا كَانُوا۟ يَكْسِبُونَ
Sayahlifoona biAllahi lakum itha inqalabtum ilayhim lituAAridoo AAanhum faaAAridoo AAanhum innahum rijsun wamawahum jahannamu jazaan bima kanoo yaksiboona
നിങ്ങള്‍ അവരിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ അവര്‍ നിങ്ങളോട് അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുകൊണ്ടിരിക്കും. നിങ്ങള്‍ അവരെ ഒഴിവാക്കാന്‍ വേണ്ടിയാണത്. ഏതായാലും നിങ്ങള്‍ അവരെ വിട്ടേക്കുക. അവര്‍ ഏറെ നീചന്മാരാണ്. അവരുടെ താവളം നരകമാണ്. അവര്‍ പ്രവര്ത്തി്ച്ചുകൊണ്ടിരുന്നതിനുള്ള അര്ഹടമായ പ്രതിഫലം അതാണല്ലോ.
يَحْلِفُونَ لَكُمْ لِتَرْضَوْا۟ عَنْهُمْ فَإِن تَرْضَوْا۟ عَنْهُمْ فَإِنَّ ٱللَّهَ لَا يَرْضَىٰ عَنِ ٱلْقَوْمِ ٱلْفَٰسِقِينَ
Yahlifoona lakum litardaw AAanhum fain tardaw AAanhum fainna Allaha la yarda AAani alqawmi alfasiqeena
നിങ്ങള്‍ അവരെ സംബന്ധിച്ച് സംതൃപ്തരാകാനാണ് അവര്‍ നിങ്ങളോട് അല്ലാഹുവിന്റെ പേരില്‍ ആണയിടുന്നത്. അഥവാ, നിങ്ങളവരെ തൃപ്തിപ്പെട്ടാലും അല്ലാഹു അധാര്മിണകരായ ജനത്തെ തൃപ്തിപ്പെടുകയില്ല.
ٱلْأَعْرَابُ أَشَدُّ كُفْرًا وَنِفَاقًا وَأَجْدَرُ أَلَّا يَعْلَمُوا۟ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِۦ وَٱللَّهُ عَلِيمٌ حَكِيمٌ
AlaAArabu ashaddu kufran wanifaqan waajdaru alla yaAAlamoo hudooda ma anzala Allahu AAala rasoolihi waAllahu AAaleemun hakeemun
ഗ്രാമീണ അറബികള്‍ കടുത്ത സത്യനിഷേധവും കാപട്യവുമുള്ളവരത്രേ. അല്ലാഹു തന്റെ ദൂതന്ന് ഇറക്കിക്കൊടുത്ത നിയമപരിധികള്‍ അറിയാതിരിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതും അവര്ക്കായണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
وَمِنَ ٱلْأَعْرَابِ مَن يَتَّخِذُ مَا يُنفِقُ مَغْرَمًا وَيَتَرَبَّصُ بِكُمُ ٱلدَّوَآئِرَ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ وَٱللَّهُ سَمِيعٌ عَلِيمٌ
Wamina alaAArabi man yattakhithu ma yunfiqu maghraman wayatarabbasu bikumu alddawaira AAalayhim dairatu alssawi waAllahu sameeAAun AAaleemun
ധനം ചെലവഴിക്കുന്നത് നഷ്ടമായി കാണുന്നവരും നിങ്ങളെ കാലവിപത്ത് ബാധിക്കുന്നത് കാത്തിരിക്കുന്നവരും ആ ഗ്രാമീണ അറബികളിലുണ്ട്. എന്നാല്‍ കാലക്കേട് പിടികൂടാന്‍ പോകുന്നത് അവരെത്തന്നെയാണ്. അല്ലാഹു എല്ലാം കേള്ക്കു ന്നവനും അറിയുന്നവനുമാണ്.
وَمِنَ ٱلْأَعْرَابِ مَن يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَٰتٍ عِندَ ٱللَّهِ وَصَلَوَٰتِ ٱلرَّسُولِ أَلَآ إِنَّهَا قُرْبَةٌ لَّهُمْ سَيُدْخِلُهُمُ ٱللَّهُ فِى رَحْمَتِهِۦٓ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Wamina alaAArabi man yuminu biAllahi waalyawmi alakhiri wayattakhithu ma yunfiqu qurubatin AAinda Allahi wasalawati alrrasooli ala innaha qurbatun lahum sayudkhiluhumu Allahu fee rahmatihi inna Allaha ghafoorun raheemun
ഗ്രാമീണ അറബികളില്‍ തന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമുണ്ട്. അവര്‍ തങ്ങള്‍ ചെലവഴിക്കുന്നതിനെ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനും പ്രവാചകന്റെ പ്രാര്ഥതന ലഭിക്കാനുമുള്ള മാര്ഗകമായി കാണുന്നു. അറിയുക: തീര്ച്ചലയായും അതവര്ക്ക്ത ദൈവസാമീപ്യം സമ്മാനിക്കും. അല്ലാഹു അവരെ തന്റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
وَٱلسَّٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَٰنٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّٰتٍ تَجْرِى تَحْتَهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ
Waalssabiqoona alawwaloona mina almuhajireena waalansari waallatheena ittabaAAoohum biihsanin radiya Allahu AAanhum waradoo AAanhu waaAAadda lahum jannatin tajree tahtaha alanharu khalideena feeha abadan thalika alfawzu alAAatheemu
സത്യമാര്ഗപത്തില്‍ ആദ്യം മുന്നോട്ടു വന്ന മുഹാജിറുകളിലും അന്സ്വാ്റുകളിലും സല്ക്കുര്മനങ്ങളിലൂടെ അവരെ പിന്തുടരുന്നവരിലും അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവര്‍ അവനിലും സംതൃപ്തരാണ്. അവന്‍ അവര്ക്കാ യി താഴ്ഭാഗത്തിലൂടെ അരുവികളൊഴുകുന്ന സ്വര്ഗീ യാരാമങ്ങള്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അതിമഹത്തായ വിജയവും അതു തന്നെ.
وَمِمَّنْ حَوْلَكُم مِّنَ ٱلْأَعْرَابِ مُنَٰفِقُونَ وَمِنْ أَهْلِ ٱلْمَدِينَةِ مَرَدُوا۟ عَلَى ٱلنِّفَاقِ لَا تَعْلَمُهُمْ نَحْنُ نَعْلَمُهُمْ سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ
Wamimman hawlakum mina alaAArabi munafiqoona wamin ahli almadeenati maradoo AAala alnnifaqi la taAAlamuhum nahnu naAAlamuhum sanuAAaththibuhum marratayni thumma yuraddoona ila AAathabin AAatheemin
നിങ്ങളുടെ ചുറ്റുമുള്ള ഗ്രാമീണ അറബികളിലും കപടവിശ്വാസികളുണ്ട്. മദീനാ നിവാസികളിലുമുണ്ട്. അവര്‍ കാപട്യത്തിലാണ്ടുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. എന്നാല്‍ നാം അവരെ അറിയുന്നു. രണ്ടു തവണ നാം അവരെ ശിക്ഷിക്കും. പിന്നീട് അവരെ ഭീകരമായ ശിക്ഷയിലേക്ക് തള്ളുകയും ചെയ്യും.
وَءَاخَرُونَ ٱعْتَرَفُوا۟ بِذُنُوبِهِمْ خَلَطُوا۟ عَمَلًا صَٰلِحًا وَءَاخَرَ سَيِّئًا عَسَى ٱللَّهُ أَن يَتُوبَ عَلَيْهِمْ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Waakharoona iAAtarafoo bithunoobihim khalatoo AAamalan salihan waakhara sayyian AAasa Allahu an yatooba AAalayhim inna Allaha ghafoorun raheemun
തങ്ങളുടെ തെറ്റുകള്‍ സ്വയം ഏറ്റുപറയുന്ന ചിലരുണ്ട്. അവര്‍ സല്ക്കടര്മിങ്ങളും ദുഷ്കര്മ്ങ്ങളും കൂട്ടിക്കലര്ത്തി യിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
Contact Us
Thanks for reaching out.
We'll get back to you soon.